സിവിക് ചന്ദ്രൻ കേസ്; സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ, വിവാദ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ, ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അനു ശിവരാമനാണ് മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നൽകിയ ഹർജിയിൽ വിധി പറയുക.
കൊല്ലം ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലേബർ കോടതിയിലേത് ഡെപ്യൂട്ടീഷൻ തസ്തിക ആയതിനാൽ തൻ്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ നിലപാടും വാദം കേൾക്കുന്നതിനിടെ കോടതി അംഗീകരിച്ചിരുന്നില്ല.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരം എന്ന് തുടങ്ങിയ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ട് ലൈംഗിക പീഡന കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.
Story Highlights: Civic Chandran Case; Judgment on the plea filed by the judge against the transfer of place today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here