ബോർഡിങ് പാസുമായി മകൻ; വിമാനത്തിൽ മകനെ സ്വീകരിക്കാൻ എയർഹോസ്റ്റസായ അമ്മ, ഹൃദയ സ്പർശിയായ വിഡിയോ

ഹൃദയം കവരുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. എയർ ഹോസ്റ്റസായ അമ്മയും ബോർഡിങ് പാസുമായി അമ്മയ്ക്കരികിൽ എത്തുന്ന കുഞ്ഞുമാണ് വീഡിയോയിലെ താരങ്ങൾ. അമ്മ കുഞ്ഞിനെ വിമാനത്തിലേക്ക് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. Flygirl-trigirl എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഒരു കുഞ്ഞ് ബോർഡിങ് പാസും കയ്യിൽ പിടിച്ച് വിമാനത്തിലേക്കു കയറുകയും എയർ ഹോസ്ററസായ അമ്മ തന്നെ കുഞ്ഞിനെ സ്വീകരിക്കുന്നതിൽ നിന്നുമാണ് വിഡിയോ തുടങ്ങുന്നത്. ‘ബോര്‍ഡിങ്ങിന്റെ സമയത്ത് ദുബായിലേക്ക് പറക്കുന്ന വലിയ വിഐപിയെ കണ്ടുമുട്ടി’ എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. കുഞ്ഞ് തന്റെ ബോർഡിങ് പാസ് അമ്മയ്ക്ക് കൈമാറുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. തുടർന്ന് കാമറയിലേക്കു നോക്കി കുഞ്ഞ് കൈവീശി കാണിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.
വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായത്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഹൃദ്യമായ നിമിഷമെന്നും ഇരുവർക്കും നല്ലൊരു യാത്രയും ആശംസിക്കുകയാണ് ആളുകൾ.
Story Highlights: Emirates air hostess welcomes her toddler son onboard. Heartwarming viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here