കെഎസ്ആര്‍ടിസി പ്രതിസന്ധി; ഓണക്കാലത്തും പരിഹാരമായില്ല; ശമ്പളത്തിന് പകരം കൂപ്പണ്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണ്‍. ജീവനക്കാര്‍ക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നല്‍കണമെന്നും നിര്‍ദേശിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയിലെ മൂന്നിലൊന്ന് നല്‍കാനാണ് സര്‍ക്കാരിനുള്ള ഹൈക്കോടതി നിര്‍ദേശം. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് നിര്‍ദേശം നല്‍കിയത്. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കണ്‍സ്യുമര്‍ ഫെഡിന്റെ കൂപ്പണായി അനുവദിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് വാദം കേട്ടത്.
Read Also: സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ
ജീവനക്കാര്‍ക്ക് ശമ്പളവും, ഉത്സവ ബത്തയും നല്‍കുന്നതിന് 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കണ്‍സ്യൂമര്‍ ഫെഡ് കൂപ്പണ്‍ നല്‍കാനുള്ള സര്‍ക്കാര്‍ നിലപാട് ജീവനക്കാരെ പരിഹസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
Story Highlights: ksrtc crisis coupon instead of salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here