Advertisement

മേരി റോയ് അന്തരിച്ചു

September 1, 2022
Google News 2 minutes Read
mary roy passes away

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്. ( mary roy passes away )

വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളിൽ നടപ്പിലാക്കി. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11ന് കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയിൽ നടക്കും. ഇന്ന് വൈകിട്ട് 3 മണി മുതൽ നാളെ രാവിലെ 10 വരെ വീട്ടിൽ പൊതുദർശനം. മേരി റോയിയുടെ ആഗ്രഹങ്ങൾ മാനിച്ച് അന്തിമ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിരിക്കും.

Story Highlights: mathematics teacher thrashed by students for not giving marks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here