Advertisement

മേരി റോയ്‌യുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

September 2, 2022
Google News 1 minute Read

അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ്‌യുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്തെ സ്വവസതിയിൽ നടക്കും. മേരി റോയ്‌യുടെ ആഗ്രഹപ്രകാരം കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിനോട് ചേർന്നുള്ള വീട്ടുവളപ്പിലായിരിക്കും ശവസംസ്കാര ചടങ്ങുകൾ. അന്തിമ സംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുമിത്രാദികൾ മാത്രമായിരിക്കും പങ്കെടുക്കുക.

ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി മേരി റോയ് തന്നെ സ്ഥാപിച്ച പള്ളിക്കൂടം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിരവധി പേരാണ് മേരി റോയ്ക്ക് അന്ത്യോമചാരം അർപ്പിക്കാൻ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11 മണിവരെ പൊതുദർശനം ഉണ്ടാകും.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്. ( mary roy passes away )

വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളിൽ നടപ്പിലാക്കി. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

Story Highlights: mary roy cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here