മൈജിയുടെ പുതിയ ഫ്യൂച്ചർ സ്റ്റോർ പയ്യന്നൂരും കാഞ്ഞങ്ങാടും പ്രവർത്തനം ആരംഭിച്ചു

വലിയ ആഗ്രഹങ്ങൾക്ക് ഏറ്റവും വലിയ ചോയ്സ് ഏറെ മികവോടെ നൽകുവാൻ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ പയ്യന്നൂരിൽ കണ്ടോത്തും, കാഞ്ഞങ്ങാട് കാസർഗോഡ് റോഡിലും പ്രവർത്തനമാരംഭിച്ചു. മലയാളത്തിന്റെ സിനിമാതാരം മിയ ജോർജ് മൈജി ഫ്യൂച്ചർ സ്റ്റോറുകൾ ഉദ്‌ഘാടനം ചെയ്തു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഏറ്റവും വലിയ ഗൃഹോപകരണ, ഡിജിറ്റൽ ഇലക്ട്രോണിക്സ് സ്റ്റോറുകളാണ് കാഞ്ഞങ്ങാടും
പയ്യന്നൂരുമുള്ള ഈ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ.
നാളെയുടെ ടെക്നോളജി ഇതുവരെ കണ്ടറിയാത്ത അതിശയിപ്പിക്കുന്ന, അതിവിപുലമായ ഹോം അപ്ലയൻസസ് ഡിജിറ്റൽ ഇലക്ട്രോണിക്സ് കളക്ഷനുകളാണ്ഈ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്.
എസി, വാഷിംഗ് മെഷീൻ,റഫ്രിജേറ്റർ, കിച്ചൻ അപ്ലയൻസസ് തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളുടേയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക് സിസ്റ്റം, മറ്റ് ഡിജിറ്റൽ അസിസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് & ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും കംപ്ലീറ്റ് റേഞ്ചും കളക്ഷനും ഈ വലിയ മൈജി സ്റ്റോറുകളിലുണ്ട്.

വെറും 30 ദിവസങ്ങളിൽ 5 കോടി രൂപയുടെ ബിഗ് ഡിസ്ക്കൗണ്ടുകളും ബിഗ് സമ്മാനങ്ങളുമായി കേരളക്കരയാകെ മഹാതരംഗം സൃഷ്ടിച്ച് മുന്നേറുന്ന മൈജി ഓണം വടംവലി സ്ക്രാച്ച് & വിൻ ഓഫർ ഈ പുതിയ തുടക്കം അതിഗംഭീരമാക്കും. ഈ ഓഫറിലൂടെ 5% മുതൽ 100% വരെ ഡിസ്കൗണ്ടും സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽഇഡി ടിവി തുടങ്ങി വിലയേറിയ സമ്മാനങ്ങളും
ഭാഗ്യശാലികൾക്ക് നേടാം. മറ്റ് ഗംഭീര ഉദ്ഘാടന ഓഫറുകളും, ബ്രാൻഡുകൾ നൽകുന്ന ഓണം ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

വെറും 1 രൂപയ്ക്ക് പ്രോഡക്ടുകൾ വാങ്ങാൻ മൈജി സൂപ്പർ ഇ.എം.ഐ, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, പരിമിതമായ ചെലവിൽ എക്സ്റ്റൻഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, ഗാഡ്ജറ്റ് റിപ്പയർ & സർവീസ് തുടങ്ങി മികച്ച ഗുണമേന്മയുള്ള വിൽപ്പന – വിൽപ്പനാനന്തര സേവനങ്ങൾ മൈജി ഫ്യൂച്ചറിന്റെ മാത്രം പ്രത്യേകതയാണ്.
ഏറ്റവും ലേറ്റസ്റ്റ് മോഡലുകൾ ഏറ്റവും നല്ല ഓഫറുകൾക്കൊപ്പം. ഏറ്റവും വലിയ കളക്ഷൻ ഏറ്റവും കുറഞ്ഞ വിലയിൽ. എല്ലാം വിട്ടുവീഴ്ചയില്ലാത്ത മികവിനൊപ്പം. ഈ ഉറപ്പാണ് മൈജി ഫ്യൂച്ചർ കേരളത്തിനായി നൽകുന്നത്. ഉപഭോക്താക്കൾ ആഗ്രഹിച്ചതിലേറെ പുതുമകളും പ്രോഡക്ടുകളുടെ വിപുലതയും
വൈവിധ്യവും ഗുണമേന്മയും ഹൃദ്യമായ സേവനങ്ങളും മൈജി ഫ്യൂച്ചറിനെ ഇതുവരെ കണ്ടറിയാത്ത, അതിബൃഹത്തായ ഒരു ഡിജിറ്റൽ ലോകമാക്കി മാറ്റുന്നു. ഈ സവിശേഷതകൾ ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗിന് കളമൊരുക്കുകയും ചെയ്യുന്നു.
Story Highlights: myG new showroom inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here