‘വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ല് റദ്ദാക്കിയത് മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്’; വി.അബ്ദുറഹ്മാന്‍

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കിയത് മുസ്ലിം മതനേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ മുസ്ലിം സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍, എ പി അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്നും വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പറഞ്ഞു.
‘ബില്ലുമായി ബന്ധപ്പെട്ട തീരുമാനം പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും സ്വാഗതം ചെയ്തതിനെ അഭിനന്ദിക്കുന്നു. ബില്ലിനെ എതിര്‍ത്തുകൊണ്ട്, ഭേദഗതി വേണമെന്നല്ലാതെ മറ്റൊരഭിപ്രായവും ചര്‍ച്ചയില്‍ വന്നിട്ടില്ല. ബില്ല് വേണ്ട എന്ന തരത്തിലേക്ക് ഒരു നിഷേധം വന്നില്ല.
ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട് മാറ്റങ്ങള്‍ വരുത്തണമെന്നാണ് പൂര്‍ണമായും അഭിപ്രായങ്ങളുയര്‍ന്നത്. ബില്ലില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മുഖ്യമന്ത്രി, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എ പി അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയ മുസ്ലിം മത നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെ പ്രതിപക്ഷം സ്വാഗതം ചെയ്തതില്‍ സന്തോഷം’. വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി.
Read Also: വഖഫ് നിയമനം; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
നിയമസഭ ഏകകകണ്ഠമായാണ് വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ല് റദ്ദാക്കിയത്. പകരം അതാത് സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് ഉണ്ടാക്കിയുള്ള നിയമനത്തിനാണ് നീക്കം. മുസ്ലിം ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ബില്‍ പിന്‍വലിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
Story Highlights: v abdurahiman about Waqf appointments to PSC bill cancellation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here