സിപിഎമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയം; സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിന് വിമർശനം. സിപിഎമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമെന്ന് പൊതു ചർച്ചയിൽ വിമർശനം. ആനി രാജയെ എം എം മണി അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ല. പ്രിയ വർഗീസിന്റെ നിയമന വിഷയത്തിൽ പാർട്ടി നിലപാട് പരസ്യമാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രം. മുന്നണി ഭരണമെന്ന് സിപിഎം മറന്ന് പോകുന്നുവെന്നും സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ആരോപണം ഉയർന്നു.
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അവഹേളിച്ചു. സിപിഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ തിരുത്തേണ്ടതു പാർട്ടി നേതൃത്വമാണ്. അവരെ മുന്നണിയിലെ ഘടകകക്ഷി പാർട്ടിയല്ല തിരുത്തേണ്ടതെന്നും രാഷ്ട്രീയ റിപ്പോർട്ടിനുമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് ശരിയായില്ല. കൃഷിവകുപ്പ് കാര്യക്ഷമമല്ലെന്നും വാഗ്ദാനം മാത്രം നടക്കുന്നുവെന്നും പരാതി ഉയർന്നു. പാർട്ടിയിൽ ഗ്രൂപ്പില്ലെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നും വളർന്നുവരുന്ന വിഭാഗീയതയ്ക്ക് നേരെ കണ്ണടിച്ചിട്ട് കാര്യമില്ലെന്നും വിമർശനം ഉണ്ടായി. അതേസമയം എന്തിനും ഏതിനും സിപിഎമ്മിനെ വിമർശിക്കണ്ടതില്ലന്ന് ചർച്ചയിൽ സത്യൻ മൊകേരിയുടെ മറുപടി നൽകി. കാനത്തിന്റെ നിലപാടുകൾക്ക് മാറ്റം സംഭവിച്ചിട്ടില്ലന്നും സത്യൻ മൊകേരി പറഞ്ഞു.
Story Highlights: Criticism against CPI (M) In CPI Kannur District Conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here