ഫോർത്ത് ഡൈമൻഷൻ മീഡിയയുടെ ദക്ഷിണേന്ത്യൻ ഡിജിറ്റൽ ഉച്ചകോടി നവംബർ 4ന് കോയമ്പത്തൂരിൽ

ഫോർത്ത് ഡൈമൻഷൻ മീഡിയ സൊല്യൂഷൻസിന്റെ ‘സൗത്ത് ഇന്ത്യ ഡിജിറ്റൽ ഉച്ചകോടി’യുടെ ആദ്യ പതിപ്പ് 2022 നവംബർ 4ന് കോയമ്പത്തൂരിലെ ദി റെസിഡൻസി ടവേഴ്‌സിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോർത്ത് ഡൈമൻഷൻ മീഡിയ മുമ്പും സൗത്ത് ഇന്ത്യ മീഡിയ ഉച്ചകോടി വിജയകരമായി നടത്തിയിട്ടുണ്ട്. അവരുടെ മൂന്ന് എഡിഷനുകളും വൻ വിജയമായിരുന്നു.
ആഗോളതലത്തിൽ തന്നെ വളരെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ദക്ഷിണേന്ത്യൻ ഡിജിറ്റൽ ഉച്ചകോടി. ഉച്ചകോടിയുടെ എല്ലാ സെഷനുകളും വളരെ വിജ്ഞാനപ്രദമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. രസകരവും വിജ്ഞാനപ്രദവുമായ ചർച്ചകളാണ് പ്രേക്ഷകരുടെ കൂടി പങ്കാളിത്തത്തോടെ നടത്തുന്നത്.
ഗ്രീൻ ഗോൾഡ് ആനിമേഷൻ (ചോട്ടാ ഭീം) സ്ഥാപകനും സി.ഇ.ഒയുമായ സി. രാജീവ്, അക്വിലിസ് സി.ഇ.ഒ ഗൗതമൻ രാഗോത്തമൻ, സ്‌പെക്‌സ് മേക്കേഴ്‌സ് സ്ഥാപകൻ പ്രതീക് ഷാ, ഷീൻലാക് പെയിന്റ്‌സ് ലിമിറ്റഡ് സി.ഇ.ഒ ജെ. ജയപ്രകാശ് ബാബു, പിഎച്ച്‌ഡി ഇന്ത്യ സി.ഇ.ഒ മോനസ് ടോഡിവാല, ഒ.എം.ഡി ഇന്ത്യ സി.ഇ.ഒ അനിഷാ അയ്യർ, ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീനാഥ് വിഷ്ണു, എൻ.ആർ ഗ്രൂപ്പ് പാർട്ട്ണറും സൈക്കിൾ പ്യുവർ അഗർബത്തി മാനേജിംഗ് ഡയറക്ടറുമായ അർജുൻ രംഗ, ഇൻസൈറ്റ് മീഡിയ (ഫ്ലവേഴ്സ് ടിവി) ഗ്രൂപ്പ് സി.ഇ.ഒ അനിൽ അയിരൂർ, സെനിത്ത് ഒപ്‌റ്റിമീഡിയ സി.ഇ.ഒ ജയ് ലാല, ക്വിക്‌ഹീൽ ടെക്‌നോളജീസ് സിഎംഒ സുദാഷ്ണു, വേവ്മേക്കർ സി.ഇ.ഒ അജയ് ഗുപ്‌തെ, വിസ്‌പർ മീഡിയ ഡയറക്ടർ എൽ.എസ് കൃഷ്ണൻ, ഹെൽത്ത് ബേസിക്സ് സ്ഥാപക സ്വാതി രോഹിത്, Repose Mattresses സിഎംഒ ബാലാജി എന്നിവർ ചടങ്ങിൽ സംസാരിക്കും.
‘‘Digital Uprising in South India’ എന്ന വിഷയത്തിൽ ടിഎഎം മീഡിയ റിസർച്ച് സിഇഒ എൽ.വി കൃഷ്ണനും ‘‘Power of Thoughts‘‘ എന്ന വിഷയത്തിൽ സ്കോളർ ദുഷ്യന്ത് ശ്രീധറും സംസാരിക്കും. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മീഡിയ ഉച്ചകോടി വൻ വിജയമായിരുന്നുവെന്നും അതിന്റെ ചുവടു പിടിച്ചാണ് മിക്ക മീഡിയ ബ്രാൻഡുകളുടെയും കേന്ദ്രമായ കോയമ്പത്തൂരിൽ വെച്ച് ഇത് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും ഫോർത്ത് ഡൈമൻഷൻ മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബി. ശങ്കർ വ്യക്തമാക്കി.
Story Highlights: Fourth Dimension Media’s South India Digital Summit 2022 In Coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here