തുടർച്ചയായ രണ്ടാംമാസവും യു.എ.ഇയിൽ ഇന്ധനവില കുറച്ചു

വാഹനമുടമകൾക്ക് ആശ്വാസമായി തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചു. സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറച്ചിട്ടുണ്ട്. ( Fuel prices reduced in UAE ).
4 ദിർഹം 03 ഫിൽസ് ഉണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഇന്ന് മുതൽ 3 ദിർഹം 41 ഫിൽസായും. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായും കുറച്ചിട്ടുണ്ട്. ഒപ്പം ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി.
Read Also: പ്രീസീസൺ കളറാക്കി ബ്ലാസ്റ്റേഴ്സ്; യുഎഇ ക്ലബിനെതിരെ തകർപ്പൻ ജയം
ഡീസൽ വിലയിലും കുറവ് വന്നിട്ടുണ്ട് കഴിഞ്ഞ മാസം 4 ദിർഹം 14 ഫിൽസിൽ നൽകേണ്ടത് ഈമാസം 3 ദിർഹം 87 ഫിൽസായാണ് കുറച്ചിരിക്കുന്നത്. അതേസമയം ഇന്ധനവിലയിൽ കുറവ് വന്നതിനെ തുടർന്ന് ടാക്സി നിരക്ക് കുറച്ചതായി അജ്മാൻ പബ്ളിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുതിയ നിരക്കുകൾ നിലവിൽ വന്നതായും അധികൃതർ വ്യക്തമാക്കി.
Story Highlights: Fuel prices reduced in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here