Advertisement

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബ്

September 2, 2022
Google News 1 minute Read

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബ്. ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നീ താരങ്ങളെയാണ് ഡിനാമോ സഗ്രബ് സ്വന്തമാക്കിയത്. ക്ലബ് ആരംഭിച്ചിട്ട് ഏഴ് വർഷമായെങ്കിലും ഇത് ആദ്യമായാണ് ഇവർ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നത്.

കൊൽക്കത്തയിൽ നടന്ന ക്ലബിൻ്റെ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ക്ലബ് സെലക്ട് ചെയ്തത്. 21കാരിയായ സൗമ്യ വിങ്ങറും 23കാരിയായ ജ്യോതി സ്ട്രൈക്കറും ആണ്. ഗോകുലത്തിൻ്റെ തന്നെ താരങ്ങളായ മനീഷ കല്യാൺ സൈപ്രസിലെ അപ്പോളോൺ ക്ലബിലും മറ്റൊരു താരമായ ഗ്രേസ് ഉസ്ബെകിസ്താൻ ക്ലബായ നസാഫിലും ചേർന്നിരുന്നു.

Story Highlights: women football players croatian club

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here