Advertisement

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല; ജൂലൈ മാസത്തെ പകുതി ശമ്പളം നൽകും

September 3, 2022
Google News 2 minutes Read
no onam bonus for ksrtc

സർക്കാർ അനുവദിച്ച 50 കോടി വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം തുടങ്ങും.ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചന.അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു.ജീവിക്കാൻ കൂപ്പൺ പോരെന്നും,തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാട് കോടതിയുടേതെന്നും സിഐടിയു വ്യകത്മാക്കി. ( no onam bonus for ksrtc )

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാൻസും കൊടുക്കേണ്ടത്.സർക്കാർ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്.ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ മറ്റൊരു ഓവർ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയിൽ സമർപ്പിച്ചിട്ടുണ്ട്.മൂന്നിലൊന്നു ശമ്പളവും,കൂപ്പണുമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ സി.ഐ.റ്റി.യു രംഗത്തെത്തി

വരുമാനം സംബന്ധിച്ച മാനേജ്മെന്റ് കണക്കുകളിൽ വിശ്വാസം ഇല്ലെന്നും,മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ ശ്കതമായ സമരം തുടങ്ങുമെന്നും സി.ഐ.ടി.യു

മന്ത്രി തല ചർച്ച പരാജയപ്പെട്ടപ്പോൾ തന്നെ സി.ഐ.റ്റി.യു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.തിങ്കളാഴ്ചയാണ് യൂണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചർച്ച.12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിലും, ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം അനുസരിച്ചാകും കെ.എസ്.ആർ.ടി.സിയുടെയും ജീവനക്കാരുടെയും ഭാവി.

Story Highlights: no onam bonus for ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here