Advertisement

സ്പീക്കർ തെരഞ്ഞെടുപ്പ് 12ന്; പ്രത്യേക നിയമസഭാ യോ​ഗം ചേരും

September 3, 2022
Google News 3 minutes Read
Speaker election on 12th; A special assembly meeting will be held

പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാൻ 12 ന് പ്രത്യേക നിയമസഭാ യോ​ഗം ചേരും. എ.എൻ. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നത്. ( Speaker election on 12th; A special assembly meeting will be held ).

ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം.ബി.രാജേഷ് വ്യക്തമായിട്ടുണ്ട്. മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ലെന്നും ചുമതലാ ബോധത്തോടെ മന്ത്രിസ്ഥാനത്തെ സമീപിക്കുമെന്നും എം.ബി.രാജേഷ് ട്വന്റിഫോറിനോട് വളിപ്പെടുത്തി.

Read Also: എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

രണ്ടും വ്യത്യസ്ത ചുമലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക. വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം മനസിലാക്കുക എന്നതാണ് പ്രധാനമെന്നും എം.ബി.രാജേഷ് പറഞ്ഞു.

തന്നെ ഏൽപ്പിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുള്ള പരിശ്രമമാണ് ഉണ്ടാകുക. ഓരോ ചുമതലകളും നിര്‍വഹിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. രാഷ്ട്രീയ പറയേണ്ട സാഹചര്യങ്ങളില്‍ രാഷ്ട്രീയം പറയുമെന്നും എം.ബി.രാജേഷ് വിശദീകരിച്ചു.

Story Highlights: Speaker election on 12th; A special assembly meeting will be held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here