Advertisement

മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു

September 3, 2022
Google News 2 minutes Read
tiger was beaten to death by the natives

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. അമ്പതാംമൈൽ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോൾ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Read Also: വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ

ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂടി സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ പുലിയെ നാട്ടുകാർ തല്ലിക്കൊന്നത്.

Story Highlights: tiger was beaten to death by the natives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here