Advertisement

മാങ്കുളത്ത് പുലിയ തല്ലിക്കൊന്ന സംഭവം; കേസെടുക്കില്ലെന്ന് മന്ത്രി

September 3, 2022
Google News 2 minutes Read
will not file a case in tiger killing incident mankulam

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

‘അദ്ദേഹം രക്ഷപെട്ടതും അത്ഭുതകരമായാണ്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ’. മന്ത്രി വ്യക്തമാക്കി.

Read Also: മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു

അമ്പതാംമൈല്‍ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയില്‍ അമ്പതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു.

Read Also: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടി സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നത്.

Story Highlights: will not file a case in tiger killing incident mankulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here