ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിലെ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി

പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവയധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം.
കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ
പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കൂ.
Read Also: അട്ടപ്പാടിയിൽ ഒരു വയസുകാരൻ മരിച്ചു; ഈ വർഷത്തെ ഒൻപതാമത്തെ ശിശുമരണം
കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീമിന് കീഴില്‍ എംപാനല്‍ ചെയ്ത സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍ സ്വകാര്യ ആശുപത്രി എന്നിവയാണ് അംഗീകൃത ആശുപത്രിയുടെ ലിസ്റ്റില്‍ വരുന്നത്.
Read Also: കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു
Story Highlights: 60 days maternity leave for women in case of child birth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here