Advertisement

ലളിതം, സുന്ദരം; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരായി

September 4, 2022
Google News 2 minutes Read
arya rajendran and sachin dev get married

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവും വിവാഹിതരായി. എ.കെ.ജി സെന്ററിലെ ഹാളില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ലളിതമായ ചടങ്ങുകളാണ് എകെജി സെന്ററില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രന്‍. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വിവാഹസത്കാരം നടത്തും.

Read Also: വിവാഹത്തിന് സമ്മാനം വേണ്ട, സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് കൈമാറണമെന്നാണ് ആഗ്രഹം: ആര്യാ രാജേന്ദ്രന്‍

വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

Read Also: ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോയെന്ന് സംശയം; സെൽഫി അയച്ച് വിശ്വസിപ്പിച്ച് ആര്യ രാജേന്ദ്രൻ

Story Highlights: arya rajendran and sachin dev get married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here