ആര്യ-സച്ചിൻ വിവാഹം; കൂടുതൽ ചിത്രങ്ങൾ കാണാം

ഇന്നായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവിന്റേയും വിവാഹം. എ.കെ.ജി സെന്ററിലെ ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നു. ( arya rajendran sachin dev wedding pics )
ലളിതമായ ചടങ്ങുകളാണ് എകെജി സെന്ററിൽ നടന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിൻദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വിവാഹസത്കാരം നടത്തും.
Read Also: പിങ്കിൽ അതീവ സുന്ദരിയായി ഭാവന; ചിത്രങ്ങൾ








വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങൾ നൽകണം എന്നുളളവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നൽകണമെന്നും വധൂവരൻമാർ നേരത്തെ നിർദേശിച്ചിരുന്നു.
Story Highlights: arya rajendran sachin dev wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here