Advertisement

അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

September 4, 2022
Google News 2 minutes Read

അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. (car drowned in water attappady)

ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. തോടിന് കുറുകെയുള്ള ചെറിയ പാലത്തിലൂടെ വാഹനം കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ അല്‍പ സമയം പോലും പാഴാക്കാതെ ഡോര്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇവര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു. കാര്‍ ഇതുവരെ പൂര്‍ണമായി കരയ്‌ക്കെത്തിക്കാന്‍ സാധിച്ചില്ല.

Read Also: മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറുകളില്‍ ഇടിമിന്നലിനുള്‍പ്പെടെ സാധ്യത

അതേസമയം തിരുവനന്തപുരം പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. 6 വയസുകാരി നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തെരച്ചില്‍ തുടരുകയാണ്.

മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Story Highlights: car drowned in water attappady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here