Advertisement

നെഹ്രു ട്രോഫി വള്ളംകളി; പുന്നമടയിൽ നിന്ന് തത്സമയ പ്രത്യേക പരിപാടിയുമായി ട്വന്റിഫോർ

September 4, 2022
Google News 2 minutes Read
nehru trophy boat race 24 special show

ജലരാജാക്കന്മാർ ആരെന്ന് ഇന്നറിയാം. നെഹ്രു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ആരംഭിച്ചു കഴിഞ്ഞു. ജലത്തെജലത്തെ കീറി മാറ്റി ചീറി പാഞ്ഞ് വരുന്ന ചുണ്ടൻ വള്ളങ്ങളുടെ അപൂർവ കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ട്വന്റിഫോർ. ( nehru trophy boat race 24 special show )

ആർ ശ്രീകണ്ഠൻ നായർ, എസ് വിജയകുമാർ, ഹാഷ്മി താജ് ഇബ്രാഹിം എന്നിവർ ചേർന്ന് ലൈവ് കമൻട്രിയോടെയാണ് പ്രേക്ഷകരിലേക്ക് വള്ളംകളിയുടെ ആവേശം എത്തിക്കുന്നത്.

രണ്ട് വർഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ചറുതും വലുതുമായ 79 വള്ളങ്ങൾ മത്സരത്തിന് ഉണ്ട്. ഇതിൽ 20 എണ്ണം ചുണ്ടൻവള്ളങ്ങളാണ്.

Read Also: സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ; നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

Read Also: നെഹ്‌റു ട്രോഫി; അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി 2000 ത്തോളം പോലീസുകാരെ വ്യന്യസിച്ചിട്ടുണ്ട്.

Story Highlights: nehru trophy boat race 24 special show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here