Advertisement

വിലക്കയറ്റം : കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റാലി ഇന്ന്

September 4, 2022
Google News 2 minutes Read
rahul gandhi mehangai par halla bol rally

വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മെഹംഗായി പർ ഹല്ല ബോൽ റാലി നടക്കും. ( rahul gandhi mehangai par halla bol rally )

മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയാണ് ലക്ഷ്യം.
ബ്ലോക്ക് – ജില്ല – സംസ്ഥാന തലങ്ങളിലായി മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ് മെഹംഗായി പർ ഹല്ല ബോൽ റാലി.രാജ്യത്തെ മുഴുവൻ പിസിസികളിൽ നിന്നുള്ള പങ്കാളിത്തം രാംലീല മൈതാനത്ത് ഉണ്ടാകും.

രാജ്യത്തെ ജനങ്ങളെ വിലക്കയറ്റം ബാധിക്കുമ്പോഴും ,എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുന്നതിലും തെരഞ്ഞെടുത്ത സർക്കാരെ അട്ടിമറിക്കാനും ആണ് ബിജെപി ശ്രദ്ധേയെന്ന് കോൺഗ്രസ് വിമർശിച്ചു.സോണിയ ഗാന്ധി വിദേശത്തായതിനാൽ രാഹുൽ ഗാന്ധി ആകും റാലിക്ക് നേതൃത്വം നൽകുക. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതിൽ വ്യക്തതയില്ല.

Story Highlights: rahul gandhi mehangai par halla bol rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here