ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ച് വീണ സംഭവം; ഖേദം പ്രകടിപ്പിച്ച് മാനേജ്‌മെന്റ്; കർശന നടപടികളിലേക്ക് പൊലീസ്

ആലുവയിൽ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ച് വീണ സംഭവത്തിന് പിന്നാലെ കർശന നടപടികളിലേക്ക് പൊലീസ്. സ്‌കൂൾ ബസുകളിൽ പരിശോധന വ്യാപകമാക്കുമെന്ന് റൂറൽ എസ് പി വിവേക് കുമാർ 24 നോട് പറഞ്ഞു. അതേസമയം അപകടത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ മാനേജ്‌മെന്റ് രംഗത്തെത്തി. ( school bus accident probe )
പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂൾ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ച് വീണ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് സ്‌കൂൾ ബസുകളിൽ പരിശോധന വ്യാപകമാക്കാൻ പൊലീസ് ഒരുങ്ങുന്നത്. സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നുണ്ടോ , പരുതിയിൽ കൂടുതൽ കുട്ടികളെ ബസുകളിൽ കയറ്റുന്നുണ്ടോ തുടങ്ങി പരിശോധനകൾ വ്യാപകമാക്കാനാണ് തീരുമാനം.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
അതേസമയം വിദ്യാർത്ഥിയെ വീട്ടിലെത്തിക്കാൻ വൈകി എന്ന ആരോപണം നിഷേധിച്ച് സ്‌കൂൾ മാനേജ്‌മെന്റ് രംഗത്തെത്തി.
Read Also: മലപ്പുറത്ത് കരിങ്കൽ ക്വാറിയിൽ വീണ് ദർസ് വിദ്യാർത്ഥി മരിച്ചു
എന്ത് ആവിശ്യത്തിനും തങ്ങളെ വിളിക്കണമെന്ന് മാതാപിതാകളോട് പറഞ്ഞിരുന്നു. ചികിത്സ ചിലവ് വഹിക്കാൻ സ്‌കൂൾ മാനേജ്മെന്റ് തയ്യാറാണെന്നും സെക്രട്ടറിയായ അലി 24 നോട് പറഞ്ഞു.
Story Highlights: school bus accident probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here