അഗ്നിപരീക്ഷയ്‌ക്കൊടുവില്‍ വിശ്വാസം തെളിയിച്ച് ഹേമന്ത് സോറന്‍; ബിജെപിക്കെതിരെ ആരോപണം

ജാര്‍ഖണ്ഡില്‍ അപ്രതീക്ഷിത നീക്കത്തെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. 48 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ആരുമുണ്ടായില്ല. അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആരോപിച്ചു. (Jharkhand Hemant Soren govt proves majority in Assembly)
മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന ആരോപണമാണ് സോറന്‍ ഉയര്‍ത്തിയത്. ഈ സമ്മര്‍ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു വിശ്വാസ വോട്ട് തേടല്‍. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ റായ്പൂരിലേയ്ക്ക് മാറ്റിയ യുപിഎ എംഎല്‍എമാരെ കഴിഞ്ഞ രാത്രിയില്‍ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.
Story Highlights: Jharkhand Hemant Soren govt proves majority in Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here