ചക്കപ്പഴത്തിന്റെ മധുരത്തിനൊപ്പം അല്‍പം ഉപ്പും മുളകും;കണ്ടുമുട്ടാനും ഏറ്റുമുട്ടാനുമൊരുങ്ങി മലയാളികളുടെ പ്രിയ കുടുംബങ്ങള്‍
പുതുമയുള്ള ഫ്രഷ് ക്രിയേറ്റിവിറ്റിക്കൊപ്പം എന്നും മലയാളി പ്രേക്ഷകരുണ്ടാകുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ഫ്‌ളവേഴ്‌സിലെ രണ്ട് ജനപ്രിയ പരമ്പരകളാണ് ചക്കപ്പഴവും ഉപ്പും മുളകും. പ്ലാവിലത്തറവാട് മാസാണെന്നും പാറമടക്കുടുംബം മരണമാസാണെന്നും ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രക്ഷേകര്‍ മനസിലാക്കിയിട്ടുണ്ട്. മുഖം മിനുക്കിയുള്ള രണ്ടാം വരവിലും പ്രിയ പരമ്പരകളെ നെഞ്ചോടു ചേര്‍ക്കുകയാണ് പ്രക്ഷേകര്‍. ഓണാഘോഷം കൊഴുപ്പിക്കാനായി പ്രക്ഷേകരുടെ ഈ ഇഷ്ടകുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാനും ഏറ്റുമുട്ടാനുമിരിക്കുകയാണ്. (onam funny battle between chakkappazham and uppum mulakum families )
അവിട്ടം ദിനത്തിലാണ് ഇരു കുടുംബങ്ങളും ഏറ്റുമുട്ടുന്നത്. ചക്കപ്പഴത്തില്‍ ഉപ്പും മുളകും എന്ന് പേരിട്ടിരിക്കുന്ന പരിപാടി അക്ഷരാര്‍ഥത്തില്‍ എരിവും മധുരവും ചേരുന്ന രസക്കാഴ്ചയാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഇരുകുടുംബങ്ങള്‍ക്കുമായി ക്രൗണ്‍ പ്ലാസ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
വീറും വാശിയും ചിരിയും നിറച്ച വടംവലി ഉള്‍പ്പെടുന്ന ഓണകളികളുമായി ഇരുകുടുംബങ്ങളും ക്രൗണ്‍ പ്ലാസയിലാകും നിറഞ്ഞാടുക. ബാലുവും നീലുവും ലച്ചുവും മുടിയനും ശിവാനിയും കേശുവും പാറുക്കുട്ടിയും ചക്കപ്പഴം കുടുംബത്തിന് വെല്ലുവിളിയുമായി നില്‍ക്കുമ്പോള്‍ പൊടിപാറുമെന്ന് തീര്‍ച്ചയാണ്. അവിട്ടം ദിനത്തില്‍ രാത്രി ഏഴ് മണിക്കാണ് ചക്കപ്പഴത്തില്‍ ഉപ്പും മുളകും ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുക.
Story Highlights: onam funny battle between chakkappazham and uppum mulakum families
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here