അഭിരാമിയുടെ മരണം; ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് 12കാരി അഭിരാമി മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു. അഭിരാമിയെ ആദ്യം ചികിത്സയ്ക്ക് എത്തിച്ച പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെച്ചാണ് മന്ത്രിയുടെ കോലം കത്തിച്ചത്. ( Youth Congress workers burnt Veena George’s effigy ).
അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
Read Also: അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റ്; പരിശോധനാ ഫലം
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
Story Highlights: Youth Congress workers burnt Veena George’s effigy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here