Advertisement

തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ…

September 6, 2022
Google News 2 minutes Read

ഉറങ്ങി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. എങ്ങനെയെന്നല്ലേ? 26 കാരി കൊൽക്കത്ത സ്വദേശിയാണ് ഇന്ത്യയുടെ ഉറക്ക രാജ്ഞിയായിരിക്കുന്നത്. കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപർണ ചക്രവർത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നു മാസത്തിലേറെ നീണ്ട മത്സരമായിരുന്നു. ഒടുവിൽ നാലുപേരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ. അവസാന റൗണ്ടിലെത്തിയെത്തി ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കിയാണ് ത്രിപർണ ഈ ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ഇത്തവണ 5.5 ലക്ഷം പേരാണ് ഇതിനായി അപേക്ഷിച്ചത്. ആദ്യ സീസണിൽ രണ്ടു ലക്ഷത്തോളം പേരും അപേക്ഷിച്ചിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇങ്ങനെ ഇന്റേൺഷിപ്പ് രീതിയിൽ ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത് ശാസ്ത്രീയമായ രീതിയിലുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വെയ്ക്ക്ഫിറ്റ് ഡയരക്ടറും സഹസ്ഥാപകനുമായ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു. ചാംപ്യൻഷിപ്പിന്റെ ഭാഗമായി മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ കൗൺസിലിങ് സെഷനുകളും ഫിറ്റ്‌നസ് വിദഗ്ധരുമായും ഭവനാലങ്കാര രംഗത്തെ പ്രമുഖരുമായും സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Story Highlights: 26-Yr-Old Titled ‘India’s First Sleep Champion’, Gets Rs 5 Lakh Reward

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here