ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം; ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും
ഡ്യൂറൻഡ് കപ്പിൻ്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, ഐലീഗ് ടീമായ മൊഹമ്മദൻസിനെ നേരിടും. ഈ രണ്ട് ടീമുകൾക്കൊപ്പം ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഹൈദരാബാദ് എഫ്സി എന്നീ ടീമുകളാണ് ക്വാർട്ടറിൽ ഏറ്റുമുട്ടുക.
10നു നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ഐഎസ്എൽ ടീമുകളായ ബെംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും പരസ്പരം ഏറ്റുമുട്ടും. 11നും ഐഎസ്എൽ ടീമുകൾ തമ്മിലാണ് മത്സരം. കരുത്തരായ മുംബൈ സിറ്റി ചെന്നൈയെ നേരിടും. 12ന് ഐലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡും ഐഎസ്എൽ ടീമായ ഹൈദരാബാദ് എഫ്സിയും തമ്മിലാണ് അവസാനത്തെ ക്വാർട്ടർ.
സെപ്റ്റംബർ 14നും 15നുമാണ് സെമി ഫൈനലുകൾ. സെപ്റ്റംബർ 18ന് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.
Story Highlights: durand cup blasters quarter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here