ഭക്ഷ്യവിഷബാധയേറ്റാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതും അസുഖങ്ങൾ വരാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രോഗങ്ങൾ കൂടുന്നതിനനുസരിച്ച് ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണ കാര്യം.
ശുചിത്വമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകും. മോശം ഭക്ഷണം കഴിക്കുമ്പോൾ ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിക്കും. ഇതോടെ ശരിയായ രീതിയിലുള്ള ദഹനം നടക്കാതെ വരും. ഇത് വയറുവേദന, ഛർദി, വയറിളക്കം, പനി മുതലായ രോഗങ്ങൾക്ക് കാരണമാകും.
ആഹാരം ഉണ്ടാക്കിയ ശേഷം ചൂടോടെതന്നെ കഴിക്കണം. സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട് അതിനാൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. ഭക്ഷണം കഴിച്ച ശേഷം ലൈം ടീ കുടിയ്ക്കുന്നത് വയറിലെ ദഹന പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടക്കുന്നതിന് സഹായകമാകും. ഇത് ഭക്ഷ്യവിഷബാധയെ ഒരു പരിധിവരെ തടയാൻ സഹായിക്കും.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഉപ്പിട്ട നാരങ്ങാവെള്ളം കുടിയ്ക്കുന്നതും വയറിന് നല്ലതാണ്. ഭക്ഷ്യ വിഷബാധ ഉണ്ടായി എന്നുറപ്പായാൽ ധാരാളമായി വെള്ളം കുടിയ്ക്കാൻ ശ്രമിക്കണം. വെളുത്തുള്ളി, ഉലുവ എന്നിവയും കഴിക്കുന്നത് വയറിന് നല്ലതാണ്. പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നത് വയറിനും ശരീരത്തിനും ഗുണപ്രദമാണ്. പഴം ഷെയ്ക്ക് ആയോ, അല്ലാതെയോ കഴിക്കാം. ഒ ആർ എസ് പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെടുന്ന പോഷകങ്ങളെ ക്രമീകരിക്കാൻ സഹായിക്കും.
ഭക്ഷ്യവിഷബാധ ബാധിച്ചാൽ കുറച്ച് ദിവസത്തേക്ക് ഭക്ഷണത്തിൽ ക്രമീകരണം ആവശ്യമാണ്. പഴം, മുട്ടയുടെ വെള്ള, തേൻ, വേവിച്ച ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങൾ എന്നിവ ചെറിയ അളവിൽ കഴിച്ചുതുടങ്ങാം. കട്ടിയുള്ള ഭക്ഷണങ്ങൾ കുറച്ച് ദിവസത്തേക്ക് ഒഴിവാക്കുക.
Story Highlights: facts about food poisoning
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!