അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ( man stabs wife for not making biriyani for dinner )
ഓഗസ്റ്റ് 31ന് കുഷ്തദാമിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ വിക്രം കുത്തുകയായിരുന്നു.
ഉടൻ തന്നെ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
Story Highlights: man stabs wife for not making biriyani for dinner
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here