Advertisement

രക്തം പടർന്നതല്ല , ഇത് ചുവന്ന മണ്ണ് വിരിച്ച റെഡ് ബീച്ച്

September 6, 2022
2 minutes Read

രക്തം പടർന്ന പോലെ ചുവപ്പൻ നിറമുള്ള മണ്ണ് വിരിച്ച ഒരു ബീച്ച് എങ്ങനെയുണ്ടാകുമെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എന്നാൽ അത്തരത്തിൽ ഒരു അത്ഭുതം ഉണ്ട്. ഇറാനിലെ ഹോർമുസ് ദ്വീപ് നിറയെ അതി മനോഹരമായ ചുവപ്പ് നിറമുള്ള മണ്ണ് വ്യാപിച്ചു കിടക്കുകയാണ്. ചരിത്ര പരമായി നോക്കിയാൽ ഒരു പുരാതന തുറമുഖമാണ് ഹോർമുസ്. ”ഗോലാക്” എന്ന് പേരിട്ടു വിളിക്കുന്ന ഈ പ്രദേശത്ത് , ഈ കാഴ്ച കാണാനും കലാസൃഷ്ടികൾക്കാവശ്യമായ മണ്ണ് നിർമ്മിക്കാനുമായി നിരവധി സഞ്ചാരികളും കലാകാരന്മാരും എത്താറുണ്ട്. ഈ സാഹചര്യത്തിൽ പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ഈ പ്രദേശം. ശാന്തമായ ഒരു ചെറു ഗ്രാമമാണ് ഇവിടം.

പതിനാറു ചതുരശ്ര മൈൽ മാത്രം വിസ്‌തൃതിയുള്ള ഈ ദ്വീപിൽ വേറെയും ചില കാഴ്ചകൾ ഉണ്ട് . റെഡ് ബീച്ച്, റെയിൻബോ വാലി, സാൾട്ട് മൗണ്ടെയ്ൻ, വാലി ഓഫ് സ്റ്റാച്യുസ്, പോർച്ചുഗീസ് കോട്ട എന്നിവയാണ് ദ്വീപിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്.

ബീച്ചിനരികിൽ വിവിധ മൃഗങ്ങളുടെ രൂപത്തിൽ കാണുന്ന പാറകളുള്ള പ്രദേശമാണ് വാലി ഓഫ് സ്റ്റാച്യുസ്. കോഴി, വിവിധ തരം ഡ്രാഗണുകൾ ചെമ്മരിയാടിന്റെ തല എന്നിവയുടെ രൂപമുള്ള പാറകൾ ഇവിടെ കാണാം. ഗവേഷണങ്ങൾ അനുസരിച്ച്, ഹോർമുസ് ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രായം ഏകദേശം 600 ദശലക്ഷം വർഷമാണ്.

Read Also : ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം ; ഭയപ്പെടുത്താനായി നില കൊള്ളുന്ന കാറ്റ്സ്കി പില്ലർ മൊണാസ്ട്രി

വെള്ളത്തിൽ നിന്ന് പുറത്തു വന്നിട്ട് ഏകദേശം അൻപതിനായിരം വർഷമായെന്ന് പഠനങ്ങൾ പറയുന്നു. ഡോ. നദാലിയൻ മ്യൂസിയം ആൻഡ് ഗാലറിയാണ് മറ്റൊരു ആകർഷണം. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെ പാറയിലുള്ള കൊത്തു പണികൾ ഇവിടെ കാണാം. ഇവിടേയ്ക്ക് എത്തിച്ചേരാൻ അടുത്തുള്ള ഖേഷം ദ്വീപിൽ നിന്നും ബന്ദർ അബ്ബാസിൽ നിന്നും കടത്തു വള്ള സർവീസുണ്ട്.

Story Highlights – Red sea water of Hormuz Island, Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top