രോഹിത്തിന് അർദ്ധ സെഞ്ചുറി; ലങ്കയ്‌ക്കെതിരെ ഇന്ത്യ മികച്ച നിലയിൽ

ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ ലങ്കയ്‌ക്കെതിരെ ഇന്ത്യ മികച്ച നിലയിൽ. 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ട്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. 39 പന്തിൽ 66 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും, 21 പന്തിൽ 28 റൺസുമായി സൂര്യ കുമാർ യാദവമാണ് ക്രീസിൽ. കെ.എൽ രാഹുൽ (7), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക എന്നിവർക്കാണ് വിക്കറ്റ്.
ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലങ്കയ്‌ക്ക് മികച്ച തുടക്കം നൽകി മഹേഷ് തീക്ഷണ കെ.എൽ രാഹുലിനെ സ്റ്റമ്പിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ ദിൽഷൻ മധുശങ്കയുടെ പന്തിൽ വിരാട് കോലി ക്ലീൻ ബൗൾഡ്. സൂപ്പർ-4 ന്റെ മൂന്നാം മത്സരത്തിൽ വിരാട് കോലിക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച ഫോമിലുള്ള മുൻ ക്യാപ്റ്റൻ നാണംകെട്ട റെക്കോഡും തന്റെ പേരിലാക്കി.
ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് വിരാട് ഒരു മത്സരത്തിൽ അക്കൗണ്ട് തുറക്കാതെ പുറത്താകുന്നത്. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് തോറ്റതിനാൽ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മത്സരം നിർണായകമാണ്.
Story Highlights: Rohit Sharma Slams 32-Ball Fifty As India Up The Ante
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here