ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ തെംബ ബാവുമ ടീമിൽ തിരികെയെത്തിയപ്പോൾ സൂപ്പർ താരം റസ്സി വാൻഡർ ഡസ്സൻ ടീമിൽ നിന്ന് പുറത്തായി. ഈയിടെ ഇംഗ്ലണ്ടിനെതിരെ സമാപിച്ച രണ്ടാം ടെസ്റ്റിൽ വച്ച് കൈവിരലിനു പരുക്കേറ്റതിനാലാണ് താരം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത്. ഡസ്സൻ പുറത്തായതോടെ യുവ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക ടീം: Temba Bavuma, Quinton de Kock, Heinrich Klaasen, Reeza Hendricks, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Dwaine Pretorius, Kagiso Rabada, Rillee Rossouw, Tabraiz Shamsi, Tristan Stubbs
Story Highlights: south africa team t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here