Advertisement

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

September 7, 2022
Google News 2 minutes Read
attack on Twentyfour news team

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ മർദിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലം റിപ്പോർട്ടർ സലിം മാലിക്ക് ഡ്രൈവർ ശ്രീകാന്ത് എന്നിവരെ മർദിച്ചത് മയ്യനാട് സ്വദേശികളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതികൾക്കെല്ലാം തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടാതെ ഇവർക്ക് കഞ്ചാവുൾപ്പെടെയുള്ളവ വിൽപ്പന നടത്തുന്ന ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് കണ്ടെത്തൽ. പ്രതികൾ ബീ‍ച്ച് റോഡ് കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പെൺവാണിഭം നടത്തി വന്നതായുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് ( attack on Twentyfour news team ).

കൊല്ലം ബീച്ച് റോഡിൽ വച്ചായിരുന്നു എട്ടംഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആൾക്ക് ഒരു പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല.

പകരം റോഡിൽ നിന്നിരുന്ന എട്ടം​ഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ആക്രമിച്ചവർ മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലെ വ്യക്തമാകു. സംഭവത്തിൽ എന്തായാലും പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Story Highlights: attack on Twentyfour news team; accused have been identified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here