കരിപ്പൂരില്‍ സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. (gold smuggling karipur airport customs arrested kozhikode native)
മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ ബഹ്‌റൈനില്‍ നിന്നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളെ വിശദമായി പരിശോധിച്ചത്.
ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ ഉസ്മാന്‍ തയാറായില്ലെങ്കിലും പിന്നീട് എക്‌സറേ എടുത്തപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ഇയാള്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്.
Story Highlights: gold smuggling karipur airport customs arrested kozhikode native
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here