Advertisement

ഇസ്ലാം വിരുദ്ധ ഉള്ളടക്കം; നെറ്റ്​ഫ്ലിക്സിന് മുന്നറിയിപ്പുമായി യു.എ.ഇ ​

September 7, 2022
Google News 3 minutes Read
Gulf States Warn Netflix Over Content That 'Contradicts' Islam

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്​ഫ്ലിക്സ്​’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രം​ഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ്​ ഈ ആക്ഷേപം ഉന്നയിച്ചത്​. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ( Gulf States Warn Netflix Over Content That ‘Contradicts’ Islam ).

Read Also: കേന്ദ്രം പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,339 കോടി

ഇസ്ലാമികമൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്​ഫ്ലിക്സ്​ വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് യു.എ.ഇ പറയുന്നു.

കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ്​ രാജ്യങ്ങളുടെ സംയുക്​ത യോഗത്തിന്​ പിന്നാലെയാണ്​ യു.എ.ഇ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കിയത്.

Story Highlights: Gulf States Warn Netflix Over Content That ‘Contradicts’ Islam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here