രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആദായ നികുതി റെയ്ഡ്

രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് നിരവധി സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നത്. സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം അറിയിച്ചത്.
സംശയാസ്പദമായ ഫണ്ട് സ്വരൂപിച്ചതിന് ശേഷം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പാർട്ടികൾക്കെതിരെയുള്ള ആരോപണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തെരച്ചിൽ തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കും (RUPPs) അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ഓപ്പറേറ്റർമാർക്കും മറ്റുള്ളവർക്കുമെതിരെയാണ് ആദായനികുതി വകുപ്പ് നടപടി.
Story Highlights: Income tax raid against political parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here