Advertisement

പോഷക ഗുണങ്ങളാൽ സമ്പന്നം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം പാൽ…

September 7, 2022
Google News 1 minute Read

നാം വളരെ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ആവശ്യമായ ഊർജത്തിനും പോഷകഘടകങ്ങൾക്കും പാൽ വളരെ ഉത്തമമാണ്. മാത്രവുമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വലിയ രീതിയിൽ പാലിൽ അടങ്ങിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പാലും പാലുൽപ്പന്നങ്ങളും. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം, അയഡിൻ, ഫോസ്ഫറസ്, ജീവകകളാ യ ബി 2 ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ ഉണ്ട്. പാല് കുടിക്കുന്നത് വഴി ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫേൻ സെറോടോണിൻ ആയി ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് ബെസ്റ്റാണ്. ഒപ്പം ഇത് പല്ലിനും ഗുണം ചെയ്യുന്നു. വിറ്റാമിൻ എ ധാരാളം ഉള്ളതിനാൽ സ്ഥിരമായി പാൽ കുടിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ വർധിപ്പിക്കാതെ സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലിറ്റർ പാൽ എങ്കിലും കുടിച്ചിരിക്കണം. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളം ആണുള്ളത്. കിടക്കുന്നതിനു മുൻപ് ഇളം ചൂടോടെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പാൽ എപ്പോഴും ഇളം ചൂടോടെ കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Story Highlights: milk and its benefits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here