Advertisement

ബംഗാൾ ഉൾകടലിൽ ന്യൂനമർദം; കേരളത്തിൽ നാല് ദിവസം ഇടവിട്ടുള്ള മഴ തുടരും

September 8, 2022
Google News 2 minutes Read
rain in hilly areas of Kerala today

ബംഗാൾ ഉൾകടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 3-4 ദിവസം ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത് ( Four days of rain in Kerala ).

അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ – ഒഡിഷ തീരത്തിനു സമീപത്തു എത്തിച്ചേർന്നു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളി: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ശനി: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഞായർ: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിങ്കൾ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Story Highlights: Four days of rain in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here