ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി ബംഗ്ലാദേശ് 5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യും

അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി 5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ബംഗ്ലാദേശ് സർക്കാർ. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം എല്ലാ വര്‍ഷവും ദുര്‍ഗ പൂജയോടനുബന്ധിച്ച് തങ്ങള്‍ ഇന്ത്യയിലേയ്‌ക്ക് മത്സ്യം കയറ്റുമതി ചെയ്യാറുണ്ടെന്ന് ബംഗ്ലാദേശ് വാണിജ്യ വിഭാഗ സെക്രട്ടറി തപാന്‍ താന്തി ഗോഷ് പറഞ്ഞു.
Read Also: മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
ദുര്‍ഗ പൂജയുടെ സമയത്താണ് ഇന്ത്യയില്‍ മത്സ്യത്തിന് ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്നത്. ‘കഴിഞ്ഞ തവണ 1400 ടണ്‍ ഹില്‍സ മത്സ്യം മാത്രമാണ് കയറ്റുമതി ചെയ്യാന്‍ സാധിച്ചത്. എന്നാല്‍, ഈ വര്‍ഷം ഇരട്ടിയിലധികം മത്സ്യം കയറ്റുമതി ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് ‘. – തപാന്‍ താന്തി ഗോഷ് വ്യക്തമാക്കി.
കഴിഞ്ഞ തവണ ബെനാപോൾ-പെട്രാപോൾ അതിർത്തി വഴിയാണ് ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസയുടെ ആദ്യ ചരക്ക് കൊൽക്കത്തയിലേക്ക് എത്തിയത്. 2012 മുതൽ 2018 വരെ കയറ്റുമതി നിർത്തിവെച്ചുങ്കിലും 2019 മുതൽ കയറ്റുമതി സാധാരണ നിലയിലായിരുന്നു. ഒക്‌ടോബർ 1 മുതലാണ് ദുർഗ്ഗാപൂജ തുടങ്ങുന്നത്.
Story Highlights: India to get 5,000 tons of Hilsa from B’desh on Durga puja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here