Advertisement

‘കുട്ടികാലത്തെ ഓണത്തിന് വിശപ്പിന്റെ നിറം’ : കൈതപ്രം ദാമോദരൻ നമ്പൂതിരി

September 8, 2022
Google News 1 minute Read
kaithapram about onam

ഇന്നത്തെ ഓണം തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ട്വന്റിഫോറിനോട്. കല ഒരിക്കലും ചതിക്കില്ലെന്നും, കലയ്‌ക്കൊപ്പം എന്നും നിൽക്കണമെന്നും കൈതപ്രം കുട്ടികളോട് പറഞ്ഞു. ( kaithapram about onam )

കുട്ടികാലത്തെ ഓണം ഓർമകളും കൈതപ്രം നമ്പൂതിരി ട്വന്റിഫോറുമായി പങ്കുവച്ചു. ‘കുട്ടി കാലത്തെ ഓണത്തിന് രണ്ട് നിറങ്ങളുണ്ട്. ഒന്ന് വിശപ്പിന്റെ ഓണം. മറ്റൊന്നും ഗുരുക്കന്മാരുടെ ഒപ്പമുള്ള ഓണമാണ്’- കൈതപ്രം പറയുന്നു.

ഓണം എന്നത് മഹത്തായ ഐതീഹ്യമാണെന്ന് കൈതപ്രം പറഞ്ഞു. കള്ളമൊന്നും ഇല്ലാത്ത വലുപ്പ ചെറുപ്പമില്ലാത്ത ലോകമാണ് താനും സ്വപ്‌നം കാണുന്നതെന്ന് കൈതപ്രം വ്യക്തമാക്കി.

Story Highlights: kaithapram about onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here