Advertisement

ഭജന പാടുമ്പോൾ ശബ്ദം കുറയ്ക്കാൻ തയ്യാറാവാത്തതിനാൽ ടിവി ഓഫ് ചെയ്തു; ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി

September 8, 2022
Google News 1 minute Read

ടെലിവിഷൻ ഓഫ് ചെയ്തതിന് ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകൾ മരുമകളായ വിജയ കുൽക്കർണി കടിച്ചുമുറിച്ചത്. ആക്രമണം തടയാനെത്തിയ ഭർത്താവിനെയും വിജയ കുൽക്കർണി മർദ്ദിച്ചു. വൃഷാലി കുല്‍ക്കര്‍ണിയുടെ പ്രാതിയിൽ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഭജന പാടുന്നതിനിടെ ടെലിവിഷൻ്റെ ശബ്ദം കുറയ്ക്കാൻ വൃഷാലി മരുമകളോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ വൃഷാലി ടെലിവിഷൻ ഓഫ് ചെയ്തു. ഇതിൽ ദേഷ്യപ്പെട്ടാണ് യുവതി ഭർതൃമാതാവിൻ്റെ മൂന്ന് വിരലുകൾ കടിച്ചെടുത്തത്. ഇത് തടയാനെത്തിയ ഭർത്താവിനെയും യുവതി മർദ്ദിച്ചു.

Story Highlights: lady bit husband mother finger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here