രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; കേരളത്തിലെത്തുന്നത് 11ന്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് പുനരാരംഭിക്കും. രാവിലെ ഏഴുമണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. വൈകിട്ട് നഗർകോവിലിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. 11 ആം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും. ( Rahul Gandhi’s Bharat Jodo Yatra ).
Read Also: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെ കൂടി നഷ്ടപ്പെടുത്തില്ല; രാഹുൽ ഗാന്ധി
ദേശീയ നേതൃത്വം നിയമിച്ചവരും പി.സി.സികൾ നിയമിച്ചവരുമായ മുന്നൂറോളം സ്ഥിരം അംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയെ അനുഗമിക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ പൗരപ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും.
Story Highlights: Rahul Gandhi’s Bharat Jodo Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here