സന്ദീപ് ലമിച്ഛാനെ പീഡിപ്പിച്ചു എന്ന പരാതിയുമായി 17കാരി

നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിവിധ ടി-20 ലീഗുകളിലെ സ്ഥിര സാന്നിധ്യവുമായ സന്ദീപ് ലമിച്ഛാനെ പീഡിപ്പിച്ചു എന്ന പരാതിയുമായി 17കാരി. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ കാഠ്മണ്ഡു വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താൻ സന്ദീപിൻ്റെ ആരാധികയായിരുന്നു എന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. വാട്സപ്പ്, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സംസാരിച്ചിരുന്നു. നേപ്പാൾ ക്രിക്കറ്റ് ടീം കെനിയൻ പര്യടനത്തിനു പോകുന്നതിൻ്റെ തലേന്ന് പരസ്പരം കാണാമെന്ന് ലമിച്ഛാനെ പറഞ്ഞു. അങ്ങനെ പരസ്പരം കണ്ടു. തിരികെ പോകാൻ വൈകിയതോടെ ഹോസ്റ്റൽ അടച്ചു. രാത്രി എട്ട് മണിക്കാണ് ഹോസ്റ്റൽ അടക്കുന്ന സമയം. ഇതോടെ സന്ദീപിനൊപ്പം കാഠ്മണ്ഡുവിലെ ഹോട്ടലിൽ താമസിക്കാൻ താൻ നിർബന്ധിതയായി. ഈ ഹോട്ടൽ മുറിയിൽ വച്ചായിരുന്നു പീഡനമെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
കെനിയൻ പര്യടനം 3-2ന് നേപ്പാൾ സ്വന്തമാക്കിയിരുന്നു. പിന്നീട് താരം കരീബിയൻ പ്രീമിയർ ലീഗ് കളിക്കാൻ വിൻഡീസിലെത്തി. നിലവിൽ കരീബിയൻ പ്രീമിയർ ലീഗ് കളിക്കുകയാണ് സന്ദീപ്. നേപ്പാളിനായി കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് സന്ദീപ് ലമിച്ഛാനെ. ദേശീയ ജഴ്സിയിൽ 30 ഏകദിനവും 40 ട്വന്റി20യും കളിച്ച താരം യഥാക്രമം, 69, 78 വിക്കറ്റുകൾ വീഴ്ത്തി.
Story Highlights: sandeep lamichhane accused rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here