Advertisement

‘പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലാണ് കളി, നിങ്ങൾ ഇന്ത്യയെപ്പറ്റി ചോദിക്കുന്നു’; അവതാരകയോട് അതൃപ്തി പ്രകടമാക്കി വസീം അക്രം: വിഡിയോ

September 8, 2022
Google News 3 minutes Read
wasim akram india pakistan

ഏഷ്യാ കപ്പിൽ പാകിസ്താൻ- അഫ്ഗാനിസ്താൻ മത്സരവിശകലനത്തിനിടെ ഇന്ത്യൻ ടീമിനെക്കുറിച്ച് ചോദിച്ച അവതാരകയോട് അതൃപ്തി പ്രകടമാക്കി പാകിസ്താൻ്റെ മുൻ താരം വസീം അക്രം. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ മത്സരിക്കുന്നതിനിടെ ഇന്ത്യയുടെ കളിയെക്കുറിച്ച് ചോദിക്കുന്നു എന്നായിരുന്നു അക്രമിൻ്റെ പരാമർശം. ഇതിൻ്റെ വിഡിയോ ട്വിറ്റർ ഹാൻഡിലുകളിൽ പ്രചരിക്കുന്നുണ്ട്. (wasim akram india pakistan)

Read Also: ഏഷ്യാ കപ്പ്: അഫ്ഗാനിസ്താൻ പാകിസ്താനെ തോല്പിക്കുമോ?; ഇന്ത്യക്ക് ഇന്ന് നിർണായകം

ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കരാണ് പാനൽ ചർച്ചയിൽ അക്രമിനൊപ്പം ഉണ്ടായിരുന്നത്. ഇതിനിടെ അവസാന ഓവറുകളിലെത്തുമ്പോൾ പക്കൽ വേണ്ടത്ര വിക്കറ്റുകൾ ഉണ്ടാവുന്നില്ല. ലോകകപ്പിലേക്ക് ഈ നിലയിൽ മുൻപോട്ട് പോകുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അവതാരക അക്രമിനോട് ചോദിച്ചു. ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ അക്രം മഞ്ജരേക്കറോട് മറുപടി പറയാൻ ആവശ്യപ്പെട്ടു. എന്നാൽ, താങ്കൾ പറയുന്നത് കേൾക്കാനാണ് ആഗ്രഹമെന്ന് അവതാരക പറഞ്ഞു. ഇതിനു മറുപടി ആയാണ് അക്രം അതൃപ്തി പ്രകടിപ്പിച്ചത്. “ടിവിയിൽ ഇത് കണ്ട് രോഹിത് ശർമയ്ക്ക് തന്നെ മടുത്തുകാണും. മറ്റ് രണ്ട് ടീമുകളാണ് ഇന്ന് കളിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ കളിയെ കുറിച്ചാണ് മുഴുവൻ സംസാരിച്ചത്. ഇന്ന് അഫ്ഗാനിസ്താനും പാകിസ്താനുമാണ്. അതാണ് ഞാൻ സഞ്ജയോട് മറുപടി പറയാൻ പറയുന്നത്”- അക്രം പറഞ്ഞു.

Read Also: ഏഷ്യാ കപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; അക്സർ പട്ടേൽ കളിച്ചേക്കും

അഫ്ഗാനിസ്താനെ പാകിസ്താൻ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിലാണ് പാകിസ്താൻ ജയം സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 130 റൺസിന്റെ ചെറിയ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് പാകിസ്താൻ മറികടന്നത്. അവസാന ഓവറിൽ 11 റൺസായിരുന്നു ജയിക്കാൻ വേണ്ടത്. തുടരെ രണ്ട് സിക്സറുകൾ പറത്തി നസീം ഷായാണ് പാകിസ്താനെ വിജയതീരത്തെത്തിച്ചത്. ജയത്തോടെ പാകിസ്താൻ ഫൈനൽ ടിക്കറ്റുറപ്പിച്ചു.

ടോസ് നേടിയ പാകിസ്താൻ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 35 റൺസെടുത്ത ഇബ്രാഹിം സദ്റാനാണ് അഫ്ഗാൻ ടോപ് സ്കോറർ. റാഷിദ് ഖാൻ 18 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights: wasim akram india afghanistan pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here