Advertisement

കല്ലമ്പലത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

September 8, 2022
Google News 2 minutes Read

കല്ലമ്പലം ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീർ (40) ആണ് മരിച്ചത്. നഗരൂർ – ചാത്തമ്പാറ റോഡിൽ ചപ്പാത്ത് മുക്കിലാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന 3 പേർക്കും പരിക്കേറ്റു. ഇവരെ ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: young man died in a collision between an auto and a bike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here