Advertisement

ഡൽഹി ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു

September 9, 2022
2 minutes Read
delhi azad market building collapsed

ഡൽഹി ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു. മൂന്ന് പേർ മരിച്ചതായി സംശയം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ( delhi azad market building collapsed )

നിർമ്മാണം നടന്നുകൊണ്ടിരിക്കെ രാവിലെ 8.45 നാണ് അപകടമുണ്ടായത്.നാലുനില കെട്ടിടം പൂർണമായും തകർന്നു. അപകട സമയത്ത് നിർമ്മാണ പ്രവർത്തനത്തിലായിരുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾ അടക്കം പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫയർഫോഴ്‌സിനെ കൂടാതെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രോമിക്കുകയാണ്. കെട്ടിടം അനധികൃത നിർമ്മാണമാണെന്നും , ഭാരം താങ്ങാനാവാതെയാണ് തകർന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. കെട്ടിടം അനധികൃത നിർമ്മാണമാണെന്ന് ആരോപണത്തിൽ എൻഡിഎംസി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.

Story Highlights: delhi azad market building collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement