Advertisement

മാതൃകാ ദമ്പതികളെന്ന് ലോകം വാഴ്ത്തിയവര്‍; വിശ്വപ്രസിദ്ധ റോയല്‍ റൊമാന്‍സിന്റെ കഥ

September 9, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴ് പതിറ്റാണ്ടിലധം നീണ്ടുനിന്ന എലിസബത്ത് രാജ്ഞിയുടേയും പ്രിന്‍സ് രാജകുമാരന്റേയും ദാമ്പത്യം വിവിധ തലമുറകളില്‍ ആരാധകരുള്ള ഒരു സുന്ദരമായ രാജകീയ പ്രണയകഥയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭര്‍ത്താവ് എന്ന വിശേഷണം പോലും ഫിലിപ്പ് രാജകുമാരനെ തേടിയെത്തിയിരുന്നു. തന്റെ ഭരണകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും ഭര്‍ത്താവില്‍ നിന്ന് എക്കാലവും ആരോഗ്യകരമായ ഒരു വ്യക്തിപരമായ ഇടം സൂക്ഷിച്ചതിലൂടെ കൂടിയാണ് എലിസബത്ത് രാജ്ഞിയുടെ ദാമ്പത്യം മാതൃകാപരമാകുന്നത്. (Inside Queen Elizabeth and Prince Philip’s enduring royal romance)

മുത്തശ്ശി കഥകളിലെ രാജകുമാരന്റേയും രാജകുമാരിയുടേയും പ്രണയത്തിന് സമാനമായ പല ഘടകങ്ങളും ഉള്ളതിനാല്‍ കൂടിയാണ് ലോകത്തിന് എലിസബത്തും ഫിലിപ്പും സുന്ദര പ്രണയജോഡിയായത്. 1939ല്‍ ഇംഗ്ലണ്ടില്‍ വച്ച് 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയെ കണ്ടപ്പോള്‍ തന്നെ ഗ്രീസിലെ യുവ രാജകുമാരന്‍ ഫിലിപ്പ് തല്‍ക്ഷണം ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആ ആദ്യകാഴ്ചയിലെ പ്രണയം പിന്നീട് ഇരുവരുടേയും അസ്ഥിക്ക് പിടിക്കുകയായിരുന്നു.

രാജകുമാരന്റേയും രാജകുമാരിയുടേയും പ്രണയരഹസ്യം അങ്ങാടിപ്പാട്ടായതോടെ ഇരുവരുടേയും കല്യാണം നടത്താന്‍ രാജകുടുംബം തീരുമാനിച്ചു. 1947 നവംബര്‍ 20-നാണ് ഇരുവരും വിവാഹിതരായത്. അന്ന് ഫിലിപ്പിന് 26 വയസും എലിസബത്ത് രാജകുമാരിക്ക് 21 വയസുമാണ് ഉണ്ടായിരുന്നത്.

Read Also: നൂറ്റാണ്ടിന്റെ എലിസബത്ത് രാജ്ഞി; തിരശീല വീഴുന്നത് സംഭവബഹുലമായ ഒരു യുഗത്തിന്

ലോകമഹായുദ്ധത്തിന് ശേഷമുള്ള കടുത്ത മാന്ദ്യത്തിന്റെ സമയമായിരുന്നു അതെങ്കിലും രാജകീയ വിവാഹത്തിന് പ്രൗഢി ഒട്ടും കുറവായിരുന്നില്ല. 10,000 മുത്തുകള്‍ പതിപ്പിച്ച പട്ടിന്റെ വസ്ത്രമാണ് വധി അണിഞ്ഞിരുന്നത്. ഒട്ടുമിക്ക ലോകനേതാക്കളെല്ലാം രാജകുമാരന്റേയും രാജകുമാരിയുടേയും വിവാഹത്തിനെത്തി.

രാജകീയ നവദമ്പതികള്‍ അവരുടെ വിവാഹത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങള്‍ ചെലവഴിച്ചത് ഫിലിപ്പ് രാജകുമാരന്‍ റോയല്‍ നേവിയില്‍ താമസിച്ചിരുന്ന മാള്‍ട്ടയിലാണ്. 1952ല്‍ പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തെത്തുടര്‍ന്നാണ് എലിസബത്ത് ബ്രിട്ടന്റെ ഭരണാധികാരിയാകുന്നത്. അന്ന് വെറും 24 വയസ് മാത്രമായിരുന്നു എലിസബത്തിന്റെ പ്രായം. എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായതിന് ശേഷം എല്ലാ പൊതുചടങ്ങുകളിലും ഫിലിപ്പ് രാജ്ഞിയെ അനുഗമിച്ചു. 100 വയസാകാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ 2021 ഏപ്രില്‍ 9നാണ് ഫിലിപ്പ് അന്തരിച്ചത്.

Story Highlights: Inside Queen Elizabeth and Prince Philip’s enduring royal romance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement