Advertisement

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

September 9, 2022
Google News 2 minutes Read
kannur iritty blast near rss worker house

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ( kannur iritty blast near rss worker house )

ഇന്നലെ അർധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്.

നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Story Highlights: kannur iritty blast near rss worker house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here