Advertisement

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സ്വര്‍ണം

September 9, 2022
Google News 2 minutes Read

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. സ്വര്‍ണത്തിലേക്ക് നീരജിന്റെ ജാവ്‌ലിന്‍ പാഞ്ഞപ്പോള്‍ ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും അദ്ദേഹത്തിന് നേടാനായി. 88.44 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. (Neeraj Chopra first Indian to win Diamond League)

നീരജിന്റെ രണ്ടാം ശ്രമത്തിലാണ് ജാവ്‌ലിന്‍ 88.44 മീറ്ററിലേക്ക് കുതിച്ചത്. 88.00, 86.11,87.00,83.60 എന്നിങ്ങനെയുള്ള ദൂരങ്ങളാണ് തുടര്‍ന്നുള്ള നാല് ശ്രമങ്ങളില്‍ നീരജ് ചോപ്രയുടെ ജാവ്‌ലിന്‍ എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് തന്റെ നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതെത്തി.

വെറും 13 മാസങ്ങള്‍ക്കുള്ളില്‍ ഒളിമ്പിക്‌സിലുള്‍പ്പെടെ നീരജ് നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് ടോക്കിയോയില്‍ നടന്ന ഒളിമ്പിക് ഗെയിംസില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.

Story Highlights: Neeraj Chopra first Indian to win Diamond League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here