Advertisement

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചതായി റിപ്പോര്‍ട്ട്

September 9, 2022
Google News 2 minutes Read
twitter introduces circle

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പലര്‍ക്കും ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. രണ്ടായിരത്തോളം ഉപയോക്താക്കളാണ് ട്വിറ്റര്‍ സ്തംബിച്ചതായി പരാതിപ്പെട്ടത്. ബക്കിംഗ്ഹാം കൊട്ടാരം എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് കൃത്യം ആറ് മിനിറ്റിന് ശേഷം ട്വിറ്റര്‍ സ്തംഭിച്ചതായാണ് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. (Queen Elizabeth II’s death sparks Twitter outages report)

അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള ട്വിറ്റര്‍ ഉപയോക്താക്കളാണ് തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയിച്ചത്. എന്നിരിക്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്വിറ്റര്‍ തയാറായിട്ടില്ല.

Read Also: നൂറ്റാണ്ടിന്റെ എലിസബത്ത് രാജ്ഞി; തിരശീല വീഴുന്നത് സംഭവബഹുലമായ ഒരു യുഗത്തിന്

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അല്‍പ സമയം മുന്‍പാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.

ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടവേയാണ് രാജ്ഞി അന്തരിച്ചത്.

കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്. മരണസമയത്ത് ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു.

Story Highlights: Queen Elizabeth II’s death sparks Twitter outages report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here